y
ശ്രീനാരായണസംഗമവുംക്ഷേത്രഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങലും ചടങ്ങ് അഡ്വ. എസ്.ഡി. സുരേഷ്ബാബു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര; 3155 പാർപ്പാകോട് ശാഖയിൽ നടന്ന ശ്രീനാരായണസംഗമം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ അംഗങ്ങൾ ഗുരുദേവക്ഷേത്രത്തിന്റെ വികസനത്തിനായി വാങ്ങിയ 11സെന്റ് ഭൂമിയുടെ രേഖകൾ യൂണിയൻ സെക്രട്ടറി ശാഖാ പ്രസിഡന്റ് കെ. ജയകുമാറിൽനിന്ന് ഏറ്റുവാങ്ങി. ശാഖാ സെക്രട്ടറി എ. കെ. പ്രദീപ്‌, ഉഷ മോഹനൻ, കുമാരി മോഹനൻ, രജനി പ്രകാശൻ, മായ സന്തോഷ്‌, ശ്രീജിത്ത്‌, സന്തോഷ്‌, രമേശൻ, പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി.