
കൊച്ചി: ഗോവൻ കാഴ്ചകൾ കണ്ട് രാജസ്ഥാന്റെ മനോഹാരിതയും ആസ്വദിച്ച് ക്രിസ്‌മസ് കാലത്ത് ട്രെയിനിൽ വിനോദസഞ്ചാരത്തിന് കേരളീയർക്ക് അവസരം. റെയിൽവേയുടെ ടൂറിസം പാക്കേജിലാണ് 12 ദിവസം നീളുന്ന യാത്ര ഒരുക്കുന്നത്.
തമിഴ്നാട്ടിലെ മധുരയിൽ ആരംഭിച്ച് കേരളം വഴിയാണ് ടൂറിസം ട്രെയിൻ രാജസ്ഥാനിലെത്തുക. ഡിസംബർ 21ന് കേരളത്തിലെത്തുന്ന ട്രെയിനിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിൽ നിന്ന് സഞ്ചാരികൾക്ക് കയറാം. ഗോവ, ജോധ്പൂർ, ജൈസൽമിർ, ജയ്‌പൂർ, അജ്മീർ, ഉദയപൂർ, സ്റ്റാച്യു ഒഫ് യൂണിറ്റി എന്നിവ സന്ദർശിച്ച് തിരിച്ചെത്തും.
റെയിൽവെയും സൗത്ത് സ്റ്റാർ റെയിലും സംയുക്തമായാണ് യാത്ര സംഘടിപ്പിക്കുന്നത്. യാത്ര, ഭക്ഷണം, താമസം, ഇൻഷ്വറൻസ് എന്നിവയുൾപ്പെട്ട അഞ്ച് പാക്കേജുകളുണ്ട്.
സർക്കാർ ജീവനക്കാർക്ക് എൽ.ടി.സി ബിൽ സൗകര്യവും ലഭിക്കുമെന്ന് സൗത്ത് സ്റ്റാർ റെയിൽ പ്രൊഡക്ട് മാനേജർ വിഘ്‌നേഷ്, റീജണൽ മേധാവി വൈശാലി എന്നിവർ പറഞ്ഞു.
ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ: www.traintour.in
വിവരങ്ങൾക്ക് : 7305858585.
 25,950 രൂപയിൽ തുടങ്ങുന്നതാണ് പാക്കേജുകൾ
 അഞ്ച് പാക്കേജുകൾ