
കൊച്ചി: നാവിക വാരാഘോഷത്തിന്റെ ഭാഗമായി കൊച്ചിയിലെ ദക്ഷിണ നാവികത്താവളം വിവിധ പരിപാടികൾ സംഘടിപ്പിക്കും. കേരളത്തിലും ലക്ഷദ്വീപിലും പൊതുജനസമ്പർക്കം ഉൾപ്പെടെ വിവിധ പരിപാടികളിൽ സംഘടിപ്പിക്കും. ഡിസംബർ നാലാണ് നാവികസേനാദിനം.
1971ലെ ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യൻ നാവികസേനാ മിസൈൽ ബോട്ടുകൾ കറാച്ചി തുറമുഖം ആക്രമിച്ചതിന്റെ വിജയാഘോഷമാണ് നാവികദിനം. വൈവിദ്ധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഐ.എൻ.എസ് വെണ്ടുരുത്തി കമാൻഡിംഗ് ഓഫീസർ കമ്മഡോർ വി.ഇസഡ് ജോബ്, കമ്മഡോർ അഭിജീത് ഘോഷ്, പ്രതിരോധസേനാ വക്താവ് കമ്മഡോർ അതുൽപിള്ള, നാവികസേനാ വക്താവ് അഭിജിത് ഘോഷ് എന്നിവർ പറഞ്ഞു.
പ്രധാന പരിപാടികൾ
 കൊച്ചിയിലും പരിസരത്തും മെഡിക്കൽ ക്യാമ്പുകൾ, രക്തദാനം
അനാഥർ, അഗതികൾ, സവിശേഷ കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് കപ്പലുകൾ സന്ദർശിക്കാൻ അവസരം
ഫോർട്ടുകൊച്ചി ഐ.എൻ.എസ് ദ്രോണാചാര്യയിൽ നാളെ വൈകിട്ട് ആറിന് നാവിക ബാൻഡ് ടീമിന്റെ പ്രകടനം
 27, 28 - അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും സേവനപ്രവർത്തനങ്ങൾ
നവം. 13- മുണ്ടംവേലിയിൽ രക്തദാന ക്യാമ്പ്
നവംബർ 13-16 വരെ ഐ.എൻ.എസ് വെണ്ടുരുത്തിയുടെ നേതൃത്വത്തിൽ സാമൂഹ്യസേവന പരിപാടികൾ
നവംബർ മദ്ധ്യത്തോടെ ലക്ഷദ്വീപിൽ മെഡിക്കൽ ക്യാമ്പുകളും വിദ്യാർത്ഥികൾക്ക് ജീവൻരക്ഷാ പരിശീലനവും
നവംബർ 16- നാവികത്താവളം സന്ദർശിക്കാൻ സ്‌പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും അവസരം
 18, 19- സ്‌കൂൾ കുട്ടികൾക്ക് കപ്പലുകൾ സന്ദർശിക്കാൻ അവസരം
23,24- എറണാകുളം സെൻട്രൽ മാളിൽ മിലിട്ടറി ഫോട്ടോപ്രദർശനം
ഡിസംബർ മൂന്ന്- സാഗരിക ഓഡിറ്റോറിയത്തിൽ പ്രത്യേക സംഗീതനിശ
 ഡിസംബർ നാല്- യുദ്ധസ്‌മാരകത്തിൽ പുഷ്പചക്ര സമർപ്പണം. വൈകിട്ട് എറണാകുളം രാജേന്ദ്ര മൈതാനത്തിന് സമീപം കായലിലും ആകാശത്തും നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ
 വിദ്യാർത്ഥികൾക്ക് കപ്പലുകൾ സന്ദർശിക്കാൻ ssoedkochi@gmail.com ൽ രജിസ്റ്റർ ചെയ്യണം.