
കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ പുതിയ രജിസ്ട്രാറായി അമ്പലപ്പുഴ ഗവ. കോളേജിന്റെ പ്രിൻസിപ്പൽ ഡോ. മോത്തി ജോർജ്ജ് ചുമതലയേറ്റു. ആലപ്പുഴ സ്വദേശിയാണ്. അമ്പലപ്പുഴ കോളേജിൽ സാമ്പത്തികശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറായിരിക്കെയാണ് പുതിയ നിയമനം. കേരള സർവ്വകലാശാലയുടെ യു.ജി. സാമ്പത്തികശാസ്ത്ര വിഭാഗം ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാനും പി. ജി. ബോർഡ് ഒഫ് സ്റ്റഡീസ് അംഗവുമാണ്. കേരള സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്ഡി. നേടിയിട്ടുള്ള ഡോ. മോത്തി 15 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോക്ടറൽ പഠനങ്ങൾക്കുള്ള ജവഹർലാൽ നെഹ്രു മെമ്മോറിയൽ സ്‌കോളർഷിപ്പ് നേടിയിട്ടുണ്ട്.