മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സമാന്തര മലയാള സിനിമ പ്രദർശന പരമ്പര ഉദ്ഘാടനം 30-ാം തിയതി വൈകിട്ട് നാലിന് മുവാറ്റുപുഴ കാന്റൺ മാൾ ലക്ഷ്മി സിനിമാസിൽ നടക്കും. സംവിധായകൻ ജോഷി മാത്യു ഉദ്ഘാടനം ചെയ്യും. ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂട് സിനിമ പ്രദർശിപ്പിയ്ക്കും. സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. ഇതുവരെ തിയേറ്ററുകളിൽ പ്രദർശനത്തിന് അവസരം ലഭിക്കാത്ത മലയാള സിനിമകളുടെ പ്രദർശനങ്ങൾ വിവിധ ദിവസങ്ങളിയായി നടത്തും.