 
അങ്കമാലി: മഹിളാ കോൺഗ്രസ് അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എസ്.എ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാഹസ് പഠനക്യാമ്പ് കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം പി.ജെ. ജോയി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലാലി ആന്റു അദ്ധ്യക്ഷയായി. ജില്ലാപ്രസിഡന്റ് സുനില സിബി, സംസ്ഥാന ജനറൽ സെക്രട്ടറി രാജലക്ഷ്മി കുറുമ്പത്ത്, നഗരസഭ ചെയർമാൻ മാത്യു തോമസ്, ആന്റു മാവേലി, സെബി കിടങ്ങേൻ, കെ.പി. ബേബി, പി.വി. ജോസ്, പി.വി. സജ്ജീവൻ, കെ.വി. ജേക്കബ്, മനോജ് മുല്ലശേരി, പൗലോസ് കല്ലറയ്ക്കൽ, ചന്ദ്രശേഖര വാര്യർ, ടി.എം. വർഗീസ്, അഡ്വ. കെ.എസ്. ഷാജി, ഏല്യാസ് കെ. തരിയൻ, ബിജു കാവുങ്ങ തുടങ്ങിയവർ പ്രസംഗിച്ചു. ക്വിസ് മത്സരത്തിൽ ദീപ പോൾസൺ, ഗീതാവിജയൻ എന്നിവർ വിജയികളായി.