കാലടി: ചൊവ്വര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപക രക്ഷകർത്തൃ സമിതിയുടെ വാർഷിക പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മഞ്ജു നവാസ് അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ വി.ടി. വിനോദ്,​ പ്രധാനാദ്ധ്യാപിക എ.എസ്.ഷീല എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വിപിൻദാസ് (പ്രസിഡന്റ്),​ ജയലക്ഷ്മി (മാതൃസംഘം ചെയർ പേഴ്സൺ) എന്നിവരെ തിരഞ്ഞെടുത്തു.