മൂവാറ്റുപുഴ: വടക്കൻ മാറാടി മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ ശിലാസ്ഥാപന പെരുന്നാളിനും വിശുദ്ധന്റെ ഓർമ്മ പെരുന്നാളിനും സുവിശേഷ യോഗത്തിനും കൊടിയേറി. ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പൊലീത്ത, ഫാ. വർഗീസ് മൈക്കുളങ്ങര എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. 27ന് പെരുന്നാൾ സമാപിക്കും. സമാപന ദിവസം ധനസഹായ വിതരണവും വിദ്യാഭ്യാസ അവാർഡ് ദാനവും ചികിത്സ ധനസഹായ വിതരണവും അഗതി പെൻഷൻ വിതരണവും നടക്കും. വിവിധ വ്യക്തികളുടെ പേരിലുള്ള എൻഡോവ്മെന്റ് വിതരണവുമുണ്ടാകുമെന്ന് ഫാ. കുര്യാക്കോസ് പുതുശേരി, ട്രസ്റ്റിമാരായ എൽദോ ജോസഫ് , എൻ.എം. വർഗീസ് നിരവത്ത, സ്വാഗത സംഘം കൺവീനർ ഡേവിഡ് ചെറിയാൻ എന്നിവർ അറിയിച്ചു.