മൂവാറ്റുപുഴ: തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ ഇടിച്ച് പരിക്കേറ്റു. കലൂർ കാനം കോളനിയിൽ തണ്ടയിൽ മേരി (75)ക്കാണ് പരിക്കേറ്റത്. കല്ലൂർക്കാട് വെള്ളാരം കല്ല് യു.പി സ്ക്കൂളിന് സമീപം ഇന്നലെ രാവിലെ പത്തരയ്ക്കാണ് സംഭവം. തൊഴിലുറപ്പ് ജോലിക്ക് പോകുകയായിരുന്ന മേരി റോഡ് മുറിച്ചുകിടക്കുമ്പോൾ കലൂർ ഭാഗത്തുനിന്ന് അമിത വേഗതയിൽ എത്തിയ സ്കൂട്ടർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. മേരിയെ ആദ്യം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.