അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ നൂറു കോടി രൂപയുടെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടർക്കും ഇൻകം ടാക്സ് അധികാരികൾക്കും ബി.ജെ.പി അങ്കമാലി നിയോജക മണ്ഡലം ഭാരവാഹികൾ പരാതിനൽകിയതായി പ്രസിഡന്റ് എൻ. മനോജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഭരണ സമിതിയും രാഷ്ട്രീയ നേതൃത്വവും നടത്തുന്നത്. അതിനാലാണ് കേന്ദ്ര ഏജൻസിക്ക് ബി.ജെ.പി പരാതി നൽകിയതെന്നും എൻ. മനോജ് പറഞ്ഞു. രാഹുൽ പാറക്കടവ്, സാജു വർഗീസ്, നഗരസഭ കൗൺസിലർമാരായ എ.വി. രഘു, സന്ദീപ് ശങ്കർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.