medel
ഏഷ്യൻ കപ്പ് പഞ്ചഗുസ്തിയിൽ നേടിയ സ്വർണവും വെങ്കലവുമായി മധു മാധവൻ

മൂവാറ്റുപുഴ: മുംബൈയിൽ നടക്കുന്ന ഏഷ്യൻകപ്പ് പഞ്ചഗുസ്തിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച വാഴക്കുളം കാവന ഇടക്കുടിയിൽ മധു മാധവന് ഒരു സ്വർണവും ഒരു വെങ്കലവും. 80 കിലോ ഗ്രാൻഡ് മാസ്റ്റേഴ്സ് വിഭാഗത്തിലാണ് സ്വർണ്ണവും വെങ്കലവും കരസ്ഥമാക്കിയത്. നാഗ്പൂരിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്കും ലോക ചാമ്പ്യൻഷിപ്പിലേക്കും മധു യോഗ്യത നേടിയത്. ഇതിനുമുമ്പും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് . മക്കളായ അനുജിത് മധുവും അഭിജിത് മധുവും പഞ്ചഗുസ്തിയിൽ സംസ്ഥാനതല വിജയികൾ ആയിട്ടുണ്ട്. മധുവിന് പിന്തുണയേകി ഭാര്യ ബിജിയും കൂടെയുണ്ട്.