കൊച്ചി: സ്കൂൾ വിദ്യാഭ്യാസം സമഗ്രവും കാലികപ്രസക്തവുമാക്കുന്നതിനായി സെൻട്രൽ സഹോദയ കോൺക്ലേവിന്റെ സഹകരണത്തോടെ ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാല സംഘടിപ്പിക്കുന്ന ശില്പശാല നാളെ നടക്കും. ഓണക്കൂറിലെ ലളിത പ്രതിഷ്ഠാനത്തിൽ രാവിലെ പത്തിന് ആരംഭിക്കുന്ന ശില്പശാലയിൽ ഇരുന്നൂറോളം സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽമാർ പങ്കെടുക്കും. പ്രമുഖർ സെമിനാറുകൾ നയിക്കും. സ്വാമി അനുകൂലാനന്ദ, പ്രൊഫ. ഗണ്ടി എസ്.മൂർത്തി, മാനേജ്മെന്റ് വിഭാഗം അദ്ധ്യാപകൻ ഡോ. രാധാകൃഷ്ണൻ പിള്ള, ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാല മാനേജിംഗ് ട്രസ്റ്റി ഡോ. അപ്പാറാവു മുക്കാമല, സർവകലാശാല പ്രോവോസ്റ്റ് പ്രൊഫ. സുധീർബാബു യാർലഗഡ തുടങ്ങിയവർ അതിഥികളുമായി സംവദിക്കും.