 
ചോറ്റാനിക്കര: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ നടത്തുന്ന സൂപ്പർസ്ലാം കായിക മൽസരങ്ങൾ ഇന്ന് സമാപിക്കും.ബാസ്കറ്റ്ബാൾ, ഫുട്ബാൾ ഫൈനൽ മൽസരവും ഇന്നാണ്. പത്തൊമ്പത് വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ബാസ്കറ്റ്ബാൾ ടൂർണമെന്റിൽ ചാവറ ദർശൻ സി.എം.ഐ കൂനംമാവ് ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ എസ്.എച്ച് തേവര ഫൈനലിൽ കടന്നു. പത്തൊമ്പത് വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ഫുട്ബാൾ മത്സരത്തിൽ ചോയിസ് തൃപ്പൂണിത്തുറയും ഗ്ലോബൽ സ്കൂളും ഇന്ന് നടക്കുന്ന ഫൈനലിൽ കളിക്കും. പത്തൊമ്പത് വയസിൽ താഴെയുള്ള ആൺകുട്ടികളുടെ ഫുട്ബാൾ മത്സരത്തിൽ സെന്റ് പീറ്റേഴ്സ് കടയിരുപ്പ് ഫൈനലിൽ കടന്നു.