
കൊച്ചി: ഫെഡറൽ ബാങ്കിന്റെ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എം.ബി.ബി.എസ്, ബി.ഇ/ ബി.ടെക്, ബി.എസ് സി നഴ്‌സിംഗ്, എം.ബി.എ, ബി.എസ്.സി അഗ്രികൾച്ചർ, ബി.എസ്.സി (ഓണേഴ്‌സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ് വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ്.
2024 -2025 വർഷം മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയവരും
കേരളം, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലെ കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാത്തവർക്ക് അപേക്ഷിക്കാം. സേവനത്തിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതർക്ക് വാർഷിക വരുമാന വ്യവസ്ഥ ബാധകമല്ല.
തിരഞ്ഞെടുക്കപ്പെട്ടാൽ ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ പ്രതിവർഷം ഒരു ലക്ഷംരൂപ വരെ സ്‌കോളർഷിപ്പായി ലഭിക്കും. മുഖാമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 18.