logo
ആലുവ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവ ലോഗോ നഗരസഭ ചെയർമാൻ എം.ഒ. ജോൺ പ്രകാശിപ്പിക്കുന്നു

ആലുവ: ആലുവ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം 28 മുതൽ 30 വരെ ആലുവയിലെ വിവിധ സ്കൂളുകളിലായി നടക്കും. 28ന് രാവിലെ ഒമ്പതിന് ആലുവ ഗവ. എൽ.പി സ്‌കൂളിൽ അൻവർ സാദത്ത് എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷനാകും. എ.ഇ.ഒ സനൂജ എ. ഷംസു സംസാരിക്കും. ഉപജില്ലയിലെ 120 സ്‌കൂളുകളിൽ നിന്നായി 318 ഇനങ്ങളിൽ 7,000 ഓളം മത്സരാർത്ഥികളാണ് പങ്കെടുക്കുക. സംസ്‌കൃതോത്സവം, അറബി കലോത്സവം എന്നിവയും നടക്കും. പ്രധാന വേദിയായ മുൻസിപ്പൽ ടൗൺഹാളിന് പുറമേ ആലുവ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, സെൻറ് ഫ്രാൻസിസ് എച്ച്.എസ്.എസ്, എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, ഗവ. എൽ.പി സ്‌കൂൾ, ഗവ. എച്ച്.എസ്.എസ്, സെൻറ് ജോൺസ് ഹൈസ്‌കൂൾ, സെൻറ് മേരീസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ. 30ന് വൈകിട്ട് ആറിന് സമാപന സമ്മേളനം നടക്കും. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത.

ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ നഗരസഭ ചെയർമാൻ എം.ഒ. ജോൺ പ്രകാശിപ്പിച്ചു. എ.ഇ.ഒ സനൂജ എ. ഷംസു ലോഗോ ഏറ്റുവാങ്ങി. സ്ഥിരം സമിതി ചെയർമാൻമാരായ ഫാസിൽ ഹുസൈൻ, ലത്തീഫ് പൂഴിത്തറ, ലിസ ജോൺസൺ, മിനി ബൈജു, എം.പി. സൈമൺ, കൗൺസിലർമാരായ പി.പി. ജെയിംസ്, എൻ. ശ്രീകാന്ത്, ജയ്‌സൺ പീറ്റർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ആന്റണി ജോസഫ്, സിബി അഗസ്റ്റിൻ, കെ.എം. ബിന്ദു, വി.ടി. വിനോദ് തുടങ്ങിയവർ പങ്കെടുത്തു. കളമശേരി രാജഗിരി സ്‌കൂളിലെ അദ്ധ്യാപകൻ മനോജാണ് ലോഗോ തയ്യാറാക്കിയത്.