 
തിരുവാണിയൂർ: വണ്ടിപ്പേട്ട റെസിഡന്റ്സ് അസോസിയേഷൻ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങളുടെ 'കനലാട്ടം' നാടകം അരങ്ങേറി. ലഹരി ഉപയോഗം കുടുംബത്തിനും സമൂഹത്തിനും വരുത്തിവയ്ക്കുന്ന ദോഷങ്ങളുടെ കഥ പറയുന്ന നാടകം രചിച്ചത് അഭിഭാഷകരായ പി.ആർ. രാജൻ, ജയ്‌സൺ എസ്. നെല്ലിക്കാല എന്നിവരാണ്. രാജു വളയൻചിറങ്ങര, എൽദോസ് യോഹന്നാൻ എന്നിവർ സംവിധായകരായി. വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ പ്രകാശ് ഉദ്ഘാടനം ചെയ്തു. നാടകത്തിന്റെ ഉദ്ഘാടനം ഡോ. കെ.ആർ. പ്രഭാകരൻ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ജോസ് പരിയാത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.