കാക്കനാട്: തൃക്കാക്കര നഗരസഭ കാളച്ചാൽ തോടിന് സമീപം സാമൂഹിക വിരുദ്ധർ വൻതോതിൽ നിക്ഷേപിച്ച മാലിന്യം
നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നീക്കി. മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട് പറഞ്ഞു.