anwar-sadath-mla

ആലുവ: പുത്തൻതലമുറയുടെ വിസ്മയിപ്പിക്കുന്ന കണ്ടുപിടുത്തങ്ങളുമായി എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേളക്ക് ആലുവയിൽ തിരിതെളിഞ്ഞു. അൻവർ സാദത്ത് എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ലത്തീഫ് പുഴിത്തറ, ഫാസിൽ ഹുസൈൻ, എം.പി. സൈമൺ, മിനി ബൈജു, ലിസ ജോൺസൺ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പി.പി. ജെയിംസ്, ഡി.ഡി.ഇ ഹണി ജി. അലക്‌സാണ്ടർ, എ.ഡി.വി.എച്ച് എസ്.സി പി. നവീന, ഡി.ഇ.ഒ കെ. ശിവദാസൻ, ഏലിയാസ് മാത്യു, രഞ്ജിത്ത് മാത്യു, സജി ചെറിയാൻ, എം.എസ്.
ഷക്കീല ബീവി എന്നിവർ സംസാരിച്ചു. മേളയുടെ ലോഗോ നിർമ്മിച്ച പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ എച്ച്.എസ്.എസ് ഒന്നാം വർഷ വിദ്യാർത്ഥി ബിൻസിൽ ബിജു മാത്യുവിന് സമ്മാനം നൽകി. ജില്ലയിലെ 14 ഉപജില്ലകളിൽ നിന്നായി എണ്ണായിരത്തോളം ശാസ്ത്രപ്രതിഭകൾ പങ്കെടുക്കുന്നുണ്ട്. ആലുവ സെന്റ് ഫ്രാൻസിസ് എച്ച്.എസ്.എസിൽ ശാസ്ത്രമേള, ഐ.ടി മേള എന്നിവയും വിദ്യാധിരാജ വിദ്യാഭവനിൽ പ്രവൃത്തിപരിചയ മേളയും, എസ്.എൻ.ഡി.പി എച്ച്.എസ്.എസിൽ ഗണിത മേളയും ജി.ജി എച്ച്.എസ്.എസിൽ സാമൂഹ്യശാസ്ത്ര മേളയും സെന്റ് മേരീസ് എച്ച്.എസിൽ റീജിണൽ വൊക്കേഷണൽ എക്‌സ്‌പോയുമാണ് നടക്കുന്നത്. ഇന്ന് സമാപിക്കും.