മൂവാറ്റുപുഴ: മൂവാറ്റുപുഴ കല്ലൂർക്കാട് പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ ഈ വർഷത്തെ തുലാമാസ ആയില്യം ഇന്ന് വിപുലമായി ആചരിക്കും. നൂറും പാലും, തളിച്ചുകൊടുക്കൽ പൂജ, ക്ഷീരധാര, കളഭാഭിഷേകം എന്നിവയാണ് പ്രധാന ചടങ്ങുകൾ.ഡോ. കെ.വി. സുഭാഷ് തന്ത്രി ഗുരുനാഥന്റെ നേതൃത്വത്തിലാണ് പൂജകൾ. ഇതോടൊപ്പം പല്ലക്ക് എഴുന്നള്ളിപ്പും ഭജനയും തട്ടം സമർപ്പണവും മറ്റ് വഴിപാടുകളും നടക്കും. തുലാമാസ ആയില്യത്തിന് വലിയ ഭക്തജന തിരക്ക് അനുഭവപ്പെടുന്ന ക്ഷേത്രമാണ് ഇത്.