maneed
മണീട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ കെ.എസ്. അനന്തനും അശ്വിൻ ബി. ജയനും കസ്റ്റമൈസ്ഡ് ബുക്കുകളുമായി

ആലുവ: കസ്റ്റമൈസ്ഡ് ബുക്കുകളൊരുക്കി മണീട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ കെ.എസ്. അനന്തനും അശ്വിൻ ബി. ജയനും. 'മണീട് ഇംപ്രഷൻ 'എന്ന ബ്രാൻഡിലാണ് അവർ ഉല്പന്നങ്ങൾ വില്ക്കുന്നത്. 35 രൂപ മുതൽ 80 രൂപ വരെയുള്ള ബുക്കുകളുണ്ട്. കസ്റ്റമൈസ്ഡ് കലണ്ടറുകൾ, ബുക്കുകൾ, പേപ്പർ ബാഗുകൾ, ലെറ്റർഹെഡുകൾ, പോക്കറ്റ് ഡയറികൾ, പേപ്പർ പെൻ തുടങ്ങി 32 ഇനങ്ങളുമായാണ് അവരെത്തിയത്. മോസ്റ്റ് മാർക്കറ്റബിൾ വിഭാഗത്തിലാണ് മത്സരിച്ചത്. സജിത്ത്, റജി, ബിനു എന്നീ അദ്ധ്യാപകരാണ് ഇവയുണ്ടാക്കാൻ നേതൃത്വം നൽകിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.