 
കൊച്ചി: നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാട്ടിന് എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികൾ വിമാനത്താവളത്തിൽ സ്വീകരണം നൽകി. കൂരിയ മെത്രാൻ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഫാ. തരിയൻ ഞാളിയത്ത് എന്നിവർ സംബന്ധിച്ചു.
കാത്തലിക്ക് നസ്രാണി അസോസിയേഷൻ മേജർ അതിരൂപത ചെയർമാൻ ഡോ.എം.പി. ജോർജ്, കൺവീനർ ജോസ് പാറേക്കാട്ടിൽ, വക്താവ് ഷൈബി പാപ്പച്ചൻ, പോൾസൺ കുടിയിരിപ്പിൽ, ബൈജു തച്ചിൽ, എം.എ. ജോർജ് എന്നിവർ നേതൃത്വം നൽകി.
മെത്രാഭിഷേകത്തിലും സ്ഥാനാരോഹണത്തിലും അസോസിയേഷൻ പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.