
ആലുവ: ഗണിത ശാസ്ത്രമേളയിലെ ഹൈസ്കൂൾ സ്റ്റിൽ മോഡലിൽ കാർഡ് ബോർഡ് ഉപയോഗിച്ച് റോഡ് റോളർ നിർമ്മിച്ച് പത്താം ക്ലാസുകാരി. എറണാകുളം സെന്റ് തെരേസാസ് കോൺവെന്റ് ജി.എച്ച്.എസ്.എസിലെ അശ്വിനി എ. പ്രഭുവാണ് റോഡ് റോളർ നിർമ്മിച്ച് ശ്രദ്ധേയയായത്. ഭൂരിഭാഗം മത്സരാർത്ഥികളും സ്റ്റിൽ മോഡലുകൾ നിർമ്മിക്കാൻ എളുപ്പമുള്ള ചാർട്ട് പേപ്പർ ഉപയോഗിച്ചായിരുന്നു മോഡലുകൾ നിർമ്മിച്ചത്. അശ്വിനി ആദ്യമായാണ് മത്സരിക്കുന്നതെങ്കിലും റിസ്ക് ഉള്ള മെറ്റീരിയൽ തന്നെ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. പെയിന്റിംഗ്, മ്യൂറൽ ചിത്രരചനാ വിഭാഗങ്ങളിലും കടവന്ത്ര സ്വദേശിനിയായ അശ്വിനി കഴിവുതെളിയിച്ചിട്ടുണ്ട്.