കുറുപ്പംപടി: മഹിളാ കോൺഗ്രസ് കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച സാഹസ് വിഷൻ 2025 ക്യാമ്പ് യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ഒ. ദേവസി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജെയ്ബി സജി അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുനില സിബി, ഡി.സി.സി ജനറൽ സെക്രട്ടറി ബേസിൽ പോൾ, സംസ്ഥാന സെക്രട്ടറി രാജലഷ്മി കുറുമോത്ത്, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, കുവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മായാ കൃഷ്ണകുമാർ, ഒക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സാജൻ തുടങ്ങിയവർ സംസാരിച്ചു