 
കൊച്ചി: സ്ലേറ്റിന്റെ ആഭിമുഖ്യത്തിൽ ഷേക്‌സ്പിയറിന്റെ ട്വൽഫ്ത്ത് നൈറ്റ് നാടകം അവതരിപ്പിച്ച് സ്‌കൂൾ വിദ്യാർത്ഥികൾ. സെന്റ് മേരീസ് എച്ച്.എസ്.എസ് മോറക്കാല, ബെദ്‌ലഹേം ദയാര എച്ച്.എസ് ഞാറല്ലൂർ എന്നീ സ്‌കൂളുകളിലെ 52 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. സെന്റ് തെരേസാസ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ സാഹിത്യ കലോത്സവമായ പനാഷിന്റെ വേദിയിലായിരുന്നു വിദ്യാർത്ഥികളുടെ പ്രകടനം. പി.വി. ശ്രീനിജിൻ എം.എൽ.എ സർട്ടിഫിക്കറ്റുകൾ നൽകി. ഡച്ച് തിയേറ്റർ ടീമിന്റെ പരിശീലനം ലഭിച്ച സ്ലേറ്റിലെ വാളണ്ടിയർമാരാണ് വിദ്യാർത്ഥികളെ പഠിപ്പിച്ചത്. കുന്നത്തുനാട്ടിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്ലേറ്റ് സെന്റ് തെരേസാസ് കോളേജും വിദ്യാജ്യോതിയും ബി.പി.സി.എൽ കമ്പനിയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.