കൊച്ചി: മുനമ്പം വഖഫ് അധിനിവേശത്തിനെതിരെ സമരം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് നയിക്കുന്ന പദയാത്ര ഇന്ന് വൈകിട്ട് മൂന്നിന് കോൺവെന്റ് ബീച്ച് പാലം ജംഗ്ഷനിൽ നിന്നാരംഭിക്കും. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പദയാത്ര വേളാങ്കണ്ണി മാതാ പള്ളിയിൽ സമാപിക്കും. സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ന്യൂനപക്ഷമോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. നോബിൽ മാത്യു തുടങ്ങിയവർ സംസാരിക്കും.