 
യു.ഡി.എഫിന്റെ നേതൃത്വത്തിൽ എടത്തല പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തുന്നു
ആലുവ: നിരന്തരം ഭീഷണിപ്പെടുത്തലും അതിക്രമവും പതിവാക്കിയ എം.എ. അബ്ദുൽ ഖാദർ എടത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. സി.എം. അഷറഫ് അദ്ധ്യക്ഷനായി. അഷറഫ് വള്ളൂരാൻ, എ.എ. മായിൻ, ടി.എ. ബഷീർ, എം.എ.എം. മുനീർ, കെ.എം. ഷംസുദ്ദീൻ, എൻ.എച്ച്. ഷെബീർ, ഷൈനി ടോമി, ഹസീന ഹംസ എന്നിവർ സംസാരിച്ചു. കഴിഞ്ഞ ദിവസം വാഹനത്തിന് സൈഡ് നൽകാതിരുന്നതിന്റെ പേരിൽ ദമ്പതികളെ തടഞ്ഞുനിർത്തി അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിൽ ആക്രമിച്ചിരുന്നു. ഇത് സംബന്ധിച്ച് എടത്തല പൊലീസ് കേസുമെടുത്തിട്ടുണ്ട്. എൻ.സി.പി നേതാവായ അബ്ദുൾ ഖാദർ എൽ.ഡി.എഫ് ആലുവ മണ്ഡലം കൺവീനറുമാണ്.