short-film

കൊച്ചി: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 'കനസ് ജാഗ' (സ്വപ്ന സ്ഥലം) പദ്ധതിയുടെ ഭാഗമായി ഇന്നും നാളെയുമായി എറണാകുളം സെന്റ് തെരേസാസ് കോളേജിൽ തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ഹ്രസ്വ ചലച്ചിത്ര മേളയും പുസ്തക പ്രകാശനവും അദ്ധ്യാപക സംഗമവും സംഘടിപ്പിക്കും. ഇന്ന് രാവിലെ 10ന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി. രാജീവ്, ഓ.ആർ. കേളു എന്നിവർ പങ്കെടുക്കും. 103 സിനിമകൾ പ്രദർശിപ്പിക്കും. ബി. ശ്രീജിത്ത്, അരുൺ പി. രാജൻ, ടി.എം. റജീന,
കെ.സി. അനുമോൾ, കെ.യു. ശ്യാംകുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.