befi
സെക്രട്ടറി ആർ. ശ്യാംരാജ്

കൊച്ചി: ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഏരിയാ സമ്മേളനം കൊച്ചിയിൽ സി.ഐ.ടി.യു കൊച്ചി ഏരിയ സെക്രട്ടറി കെ.എ. എഡ്വിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. സന്തോഷ്‌കുമാർ അദ്ധ്യക്ഷനായി.

ജില്ലാ സെക്രട്ടറി വി. വിമൽ, വൈസ് പ്രസിഡന്റ് കെ.പി. സുശീൽകുമാർ എന്നിവർ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറി ആർ. ശ്യാംരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.എ. ഹരിദാസിനെ (ബാങ്ക് ഓഫ് ബറോഡ) പ്രസിഡന്റായും ആർ. ശ്യാംരാജിനെ (കേരള ബാങ്ക്)സെക്രട്ടറിയായും തിരഞ്ഞെടുത്തു.

beffi
പ്രസിഡന്റ് പി.എ. ഹരിദാസ്