manapuram

കൊച്ചി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മണപ്പുറം ഫിനാൻസ് 'സ്‌പ്രെഡ് ഹാപ്പിനെസ് ' എന്ന പേരിൽ പുതിയ പരസ്യചിത്രം പുറത്തിറക്കി. അത്യാവശ്യ ഘട്ടങ്ങളിൽ സ്വർണപ്പണയത്തിലൂടെ ഉടനടി വായ്പ നേടാനാകുന്ന സൗകര്യം വ്യക്തമാക്കിയാണ് പരസ്യചിത്രം അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്കിടയിൽ സ്വർണ വായ്പകളുടെ സ്വീകാര്യത വർദ്ധിപ്പിക്കാനുള്ള പരസ്യ ക്യാമ്പയിൻ സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് പുറത്തിറക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ആസാമീസ്, മറാഠി, കന്നഡ, ഒഡിയ തുടങ്ങി എട്ട് ഭാഷകളിലാണ് നിർമ്മിച്ചിരിക്കുന്നത്.

ലളിതമായ നടപടിക്രമങ്ങളിലൂടെ ഇടപാടുകാർക്ക് ആയാസരഹിതമായി സ്വർണ വായ്പകൾ കരസ്ഥമാക്കാൻ മണപ്പുറം ഫിനാൻസ് സ്വർണ വായ്പയിലൂടെ സാധിക്കുമെന്ന് എം.ഡിയും സി.ഇ.ഒയുമായ വി പി നന്ദകുമാർ പറഞ്ഞു.