കൊച്ചി: മാദ്ധ്യമസ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന കടുങ്ങല്ലൂർ സ്വദേശി മോഹൻദാസിനെ (42) കൊലപ്പെടുത്തിയെന്ന കേസിൽ ജീവപര്യന്തം തടവിന് വിചാരണക്കോടതി ശിക്ഷിച്ച ഭാര്യയെയും കാമുകനെയും ഹൈക്കോടതി വെറുതേവിട്ടു. പ്രതികളായ സീമ, വൈക്കം ആറാട്ടുകുളങ്ങര സ്വദേശി ഗിരീഷ്‌കുമാർ എന്നിവരെ ശിക്ഷിച്ച വടക്കൻ പറവൂർ അഡീഷണൽ സെഷൻസ് കോടതിവിധിയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് റദ്ദാക്കിയത്. മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി. 2012 ഡിസംബർ രണ്ടിന് രാത്രിയിൽ കൊച്ചി കണ്ടെയ്‌നർ റോഡിൽ മോഹൻദാസിനെ ക്ലോറോഫോം മണപ്പിച്ചു ബോധം കെടുത്തി കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.