
കൊച്ചി: കണയന്നൂർ സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ വാരാഘോഷം- 2024 സ്വാഗതസംഘം രൂപീകരണ യോഗം പനങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് ടി.എസ്. ഷണ്മുഖദാസ് അദ്ധ്യക്ഷനായ യോഗത്തിൽ പനങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ്, വൈസ് പ്രസിഡന്റ് എം.ജി. സത്യൻ, മരട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.പി. ആന്റണി, ജി. സുതാംബിക, അസിസ്റ്റന്റ് രജിസ്ട്രാർ ബിന്ദു എം.എസ്, എൻ.പി.മുരളീധരൻ, സി.എക്‌സ് സാജി എന്നിവർ സംസാരിച്ചു. ടി.എസ്. ഷണ്മുഖദാസ് (ചെയർമാൻ), കെ.എസ്. രാധാകൃഷ്ണൻ, ജി. സുതാംബിക (വൈസ് ചെയർമാന്മാർ) ബിന്ദു എം.എസ്. ( സെക്രട്ടറി ), കെ.എം. ദേവദാസ് (കൺവീനർ), എൻ.പി. മുരളീധരൻ (ഫിനാൻസ് കൺവീനർ), എം.ജി. സത്യൻ (പ്രോഗ്രാം കൺവീനർ ), സി.എക്‌സ്.സാജി (ഫുഡ് കൺവീനർ) എന്നിവരടങ്ങുന്ന 51 അംഗ സ്വാഗതസംഘവും രൂപീകരിച്ചു.