മട്ടാഞ്ചേരി: എസ്.എഫ്.ഐ, കെ.എസ്.യു.സംഘർഷത്തെ തുടർന്ന് കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ അക്രമണം നടത്തിയ കേസിൽ രണ്ടുപേർ തോപ്പുംപടി പൊലീസിന്റെ പിടിയിലായി. എസ്.എഫ്.ഐ പ്രവർത്തകരായ മുഹമ്മദ് ജാബിർ(23), എം.ബി. ബിബിൻ (25)എന്നിവരെയാണ് അറസ്റ്റുചെയ്തത്. ആശുപത്രിയിൽ രോഗികൾക്കുനേരെ ബഹളം വയ്ക്കുകയും വാതിൽ തകർത്ത് ഗ്ളാസും ഫ്രെയിമും തകർക്കുകയും ചെയ്തെന്ന ആശുപത്രി അധികൃതരുടെ പരാതിയിലാണ് നടപടി. കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ നേരത്തേ കേസെടുത്തിരുന്നു.