കൊച്ചി: സിറ്റി പൊലീസ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ കൊച്ചി പൊലീസിലെ വനിത ഉദ്യോഗസ്ഥർക്കായി സ്തനാർബുദം സംബന്ധിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. എറണാകുളം ഡിസ്ട്രിക്ട് ട്രെയിനിംഗ് സെന്ററിൽ നടന്ന ക്ലാസിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ കൺസൾട്ടന്റ് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. സുരിജ് സാലിഹ്, ജൂനിയർ കൺസൾട്ടന്റ് ഡോ. ദിവ്യ ടി എന്നിവർ ക്ലാസുകൾ നയിച്ചു.