കൊച്ചി: സ്പൈസ് കോസ്റ്റ് മാരത്തൺ 2024ന്റെ ഭാഗമായി ഫാമിലി ഫൺ റണ്ണേഴ്സിന്റെ സൗകര്യാർത്ഥം ഞായറാഴ്ച രാവിലെ അഞ്ചിന് ആലുവയിൽനിന്ന് എം.ജി റോഡിലേക്കും തൃപ്പൂണിത്തുറയിൽനിന്ന് എം.ജി റോഡിലേക്കും ഓരോ സ്‌പെഷ്യൽ മെട്രോസർവീസ് ഉണ്ടായിരിക്കും. തുടർന്ന് സാധാരണ ദിവസങ്ങളിലേതു പോലെ 7.30നായിരിക്കും സർവീസ് പുനഃരാരംഭിക്കുന്നത്.

മാരത്തണിൽ പങ്കെടുക്കുന്നവർക്ക് സൗജന്യയാത്ര ചെയ്യാം. എം.ജി റോഡ് മെട്രോ സ്റ്റേഷനിൽനിന്ന് മറൈൻഡ്രൈവിലെ വേദിയിലേക്ക് മാരത്തണിൽ പങ്കെടുക്കുന്നവരെ കൊണ്ടുപോകാൻ രണ്ട് ലോഫ്ളോർ വോൾവോ ബസുകളുമുണ്ടാകും.