കാലടി: സിനിമ - നാടക നടൻ ജയിംസ് പാറയ്ക്കക്ക് കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ബുധൻ വൈകീട്ട് കാലടി ചെങ്ങലിൽ വച്ച് ജയിംസിനെ കാറിടിക്കുകയായിരുന്നു. കാലിന്റെ ലിഗ്മെന്റിന് തകരാർ സംഭവിച്ചതിനാൽ തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കും. 3000ലേറെ നാടകങ്ങളിലും 150ലേറെ സിനിമ-സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.