തൃപ്പൂണിത്തുറ: നടമേൽ മൊർത്ത് മറിയം യാക്കോബായ സുറിയാനി പള്ളിയിൽ ചാത്തുരുത്തിൽ വിശുദ്ധ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഇന്നും നാളെയും നടക്കും. ഇന്ന് വൈകിട്ട് 6ന് കൊടിയേറ്റം, തുടർന്ന് സന്ധ്യാപ്രാർത്ഥന, കുരിശുപള്ളിയിൽ ധൂപപ്രാർത്ഥന. നാളെ രാവിലെ 6.30 നും 8.15 നും കുർബ്ബാന, പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവ നടക്കും. പെരുന്നാൾ ചടങ്ങുകൾക്ക് വികാരിമാരായ ഫാ. പൗലോസ് ചാത്തോത്ത്, ഫാ. ഗ്രിഗർ ആർ. കൊള്ളന്നൂർ എന്നിവർ നേതൃത്വം നൽകും.