തൃപ്പൂണിത്തുറ: ഉദയംപേരൂർ സൃഷ്ടി കൾച്ചറൽ സൊസൈറ്റി വായനശാലയുടെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മയുടെ അനുസ്മരണവും കവിയരങ്ങും നാളെ വൈകിട്ട് 5ന് ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ മൾട്ടി മീഡിയ ഹാളിൽ നടക്കും. കവി അജികുമാർ നാരായണൻ ഉദ്ഘാടനം ചെയ്യും. കവികളായ രാജേഷ് ശ്രീധർ മുഖത്തല, സത്യൻ മണ്ടോപ്പള്ളി, എം.എസ്.സ്വപ്ന, കനകമ്മ തുളസീധരൻ, രജനി ഗിരിജാവല്ലഭൻ, ലേഖ സുനിൽ എന്നിവർ കവിതകൾ അവതരിപ്പിക്കും. ചിത്രകാരൻ ബിനുരാജ് കലാപീഠം സംസാരിക്കും. പങ്കെടുക്കുന്നവർക്ക് കവിത ചൊല്ലാൻ അവസരമുണ്ട്.