spice1

കൊച്ചി: ഏജസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തൺ നാളെ എറണാകുളം മറൈൻഡ്രൈവിൽ നടക്കും. രാവിലെ 3.30ന് മറൈൻഡ്രൈവ് ഗ്രൗണ്ടിൽ ക്രിക്കറ്റ് താരവും ഏജസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് ബ്രാൻഡ് അംബാസഡറുമായ സച്ചിൻ ടെൻഡുൽക്കർ മാരത്തൺ ഫ്ലാഗ്ഓഫ് ചെയ്യും. ഫുൾ മാരത്തൺ (42.2 കിലോമീറ്റർ) ആണ് പ്രധാന ഇനം. 600 പേർ ഈ വിഭാഗത്തിൽ മത്സരിക്കും. ഹാഫ് മാരത്തണിലും (21.1 കിലോമീറ്റർ) ഫൺ റണ്ണിലും (5 കിലോമീറ്റർ) ഈവർഷം പങ്കാളിത്തം വർദ്ധിച്ചിട്ടുണ്ട്.

കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തണിന് തന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്ന് സച്ചിൻ ടെൻഡുൽക്കർ പറഞ്ഞു.