കൊച്ചി: എം.എൽ.എമാരായ കോവൂർ കുഞ്ഞുമോനെയും തോമസ് കെ. തോമസിനെയും കോഴ ആരോപണത്തിൽ കുരുക്കാൻ ശ്രമിച്ച ആന്റണി രാജുവിനെ എൽ.ഡി.എഫിൽനിന്ന് പുറത്താക്കണമെന്ന് എൻ.സി.പി സേവ് ഫോറം ആവശ്യപ്പെട്ടു. സ്വന്തം മുന്നണിയിലെ എം.എൽ.എമാർക്കെതിരായ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. കുട്ടനാട് സീറ്റിൽ കേരള കോൺഗ്രസിനുള്ള അമിതമായ മോഹമാണ് ആരോപണത്തിന് പിന്നിൽ. സീറ്റ് പിടിക്കാമെന്നത് ആന്റണി രാജുവിന്റെ നടക്കാത്ത മോഹമാണെന്ന് ഫോറം പ്രസിഡന്റ് വി. രാംകുമാർ പറഞ്ഞു.