തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ വാർഷിക കഥകളി മഹോത്സവം ശ്രീവെങ്കിട്ടേശ്വര ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്നും നാളെയും നടക്കും. 4.30 ന് ചേരുന്ന ഉദ്ഘാടന സമ്മേളനം കഥകളി കേന്ദ്രം രക്ഷധികാരി ഡോ. എ.കെ. സഭാപതി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സാഹിത്യ അക്കാഡമി ഭാഷാ സമ്മാൻ ജേതാവ് ഡോ. കെ.ജി. പൗലോസിനെ ആദരിക്കും. അഡ്വ. രഞ്ജിനി സുരേഷ് കലാമണ്ഡലം രാമൻകുട്ടിനായർ അനുസ്മരണം നടത്തും. 5.45 ന് കാലകേയവവധം കഥകളി.
നാളെ രാവിലെ 10ന് യുവ കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ച മദ്ദളകേളി, 11ന് ജുഗൽബന്ദി. 2.30ന് തോടയം, പകുതിപുറപ്പാട് മേളപ്പദം അരങ്ങേറും. 6ന് സമാപന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. കഥകളി കേന്ദ്രം പ്രസിഡന്റ് ദാമോദരൻ നമ്പൂതിരി അദ്ധ്യക്ഷനാകും. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് മുഖ്യാതിഥിയാകും. കേന്ദ്രം സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണൻ, ആർ.വി. വാസുദേവൻ എന്നിവർ സംസാരിക്കും. തുടർന്ന് കീചകവധം കഥകളി.