കൊച്ചി: കേരള അഡ്വർടൈസിംഗ് ഇൻഡസ്ട്രീസ് അസോസിയേഷനും അഡ്വർടൈസിംഗ് വർക്കേഴ്‌സ് യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന എൻ. മാധവൻ അനുസ്മരണവും ചിത്രരചനാ, പെയിന്റിംഗ് മത്സരങ്ങളും ഇന്നും നാളെയുമായി ഇടപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. ചിത്ര പെയിന്റേഴ്സ് സ്ഥാപകനാണ് എൻ. മാധവൻ.

ഇന്ന് ഉച്ചയ്ക്ക് രണ്ടി​ന് ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. ജയപ്രകാശ് അദ്ധ്യക്ഷനാകും. ഇന്നുച്ചയ്ക്ക് രണ്ടിന് എൽ.പി, യു.പി വിദ്യാർത്ഥികൾക്കും നാളെ രാവിലെ 10ന് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും മത്സരം നടക്കും. 20,000രൂപയാണ് ഒന്നാംസമ്മാനം, 10000രൂപ രണ്ടാംസമ്മാനം. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. ജയപ്രകാശ്, പി.വി. ശ്രീകുമാർ, എം. രാജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.