 
കൊച്ചി: കേരളത്തിലെ മികച്ച സാമൂഹികപ്രവർത്തകനുള്ള സർവോദയം കുര്യൻ അവാർഡ് എറണാകുളം ആശ്വാസം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഷൈജു കേളന്തറക്ക് സമ്മാനിക്കും. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 15വർഷമായി വൃക്കരോഗികളെ പരിചരിക്കുന്നത് പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് സർവോദയം കുര്യൻ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പോൾ ജെ. മാമ്പിള്ളി അറിയിച്ചു.
നവംബർ 14ന് സർവോദയം കുര്യന്റെ 25-ാം ചരമവാർഷിക അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. ഞാറയ്‌ക്കൽ മാഞ്ഞൂരാൻ ഓഡിറ്റോറിയത്തിൽ വൈകിട്ട് മൂന്നിന് നടക്കുന്ന അനുസ്മരണ സമ്മേളനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ട്രസ്റ്റ് ജനറൽ സെക്രട്ടറി ആന്റണി പുന്നത്തറ, സെക്രട്ടറി ജോസഫ് നാരികുളം, വൈസ് പ്രസിഡന്റ് സെബി ഞാറയ്ക്കൽ, കൺവീനർ ജോണി വൈപ്പിൻ, ട്രഷറർ ഫ്രാൻസിസ് അറക്കൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.