 
കോതമംഗലം: യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ നിരവധി കാർഷിക സഹായ പദ്ധതികൾ പിണറായി സർക്കാർ നിർത്തലാക്കുകയോ മരവിപ്പിക്കുകയോ ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ പറഞ്ഞു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് കോറമ്പേൽ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.സി. ജോർജ്, എം.എസ് എൽദോസ്, പി.എം. സിദ്ധിഖ്, എം.എം സൈനുദ്ധീൻ, എം.സി. അയ്യപ്പൻ, സി.ജെ. എൽദോസ്, ടി. കെ കുഞ്ഞുമോൻ, വർഗീസ് കൊന്നനാൽ, എം.എം. ജയൻ, എം.എം സൈനുദ്ധീൻ തുടങ്ങിയവർ പ്രസംഗിച്ചു.