
ആലുവ: ഒന്നര മീറ്റർ അകലം വരെയുള്ള തടസം കണ്ടെത്താനാകുന്ന സ്മാർട്ട് കെയിനുമായാണ് കച്ചേരിപ്പടിയിലെ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ആര്യ വി. നായരും അമല ആന്റണിയുമെത്തിയത്. ഇന്റർനെറ്റ് അടിസ്ഥാനമാക്കി അൾട്രാ സോണിക് സെൻസർ ഘടിപ്പിച്ച കെയിൻ കാഴ്ച പരിമിതർക്ക് കൂടുതൽ ഉപകാര പ്രദമാകുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
ഏതെങ്കിലും വസ്തുവിൽ തട്ടിയാൽ കൈയിലെ വടിയുടെ കൈപ്പിടി ഭാഗം വൈബ്രേറ്റ് ചെയ്യും. ജി.പി.എസ് സംവിധാനമുള്ളതിനാൽ ലോക്കേഷൻ വിവരം മൊബൈലിലേയ്ക്കും എസ്.എം.എസായി എത്തും. വടിയുടെ മുകളിൽ ഒരു ചെറിയ ബോക്‌സായാണ് സെൻസറി സിസ്റ്റം ചേർത്തു വച്ചിരിക്കുന്നത്. ഇരുവരും പ്ളസ് ടു വിദ്യാർത്ഥികളാണ്.