h

ചോറ്റാനിക്കര: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെയും പിറവം എം.എൽ.എയുടെയും അനാസ്ഥക്കെതിരെ എൽ.ഡി.എഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഹുജന മാർച്ചും ധർണയും സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.സി ഷിബു ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ചെങ്ങോലപ്പാലം മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം ഉടൻ പൂർത്തീകരിക്കുക, നിർമ്മാണത്തിന്റെ പേര് പറഞ്ഞു പാടം നികത്തി കോൺഗ്രസ് നേതാവിന്റെ റിസോർട്ടിലേക്ക് റോഡ് നിർമ്മിക്കുന്നതിനുള്ള യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം അവസാനിപ്പിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ സംഘടിപ്പിച്ചത് പി.പി. ജോൺസ് അദ്ധ്യക്ഷനായി. സി.പി.എം ലോക്കൽ സെക്രട്ടറി പി.ഡി.രമേശൻ, പി.വി. ദുർഗാപ്രസാദ്, കെ.സി. മണി, ജിബി ഏലിയാസ്, കെ.എ. ജോഷി, അരുൺ പോട്ടയിൽ എന്നിവർ സംസാരിച്ചു.