anwar-sadath-mla

ആലുവ: ബലൂണുകളിൽ വർണവിസ്മയമൊരുക്കി ബലൂൺ ആർട്ടിസ്റ്റായ റൈഹാൻ സമീർ. ജില്ലാ സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് 'വയനാടൊരുക്കം: എന്ന പദ്ധതിയിക്ക് ഫണ്ട് ശേഖരണത്തിനായി നാഷണൽ സർവീസ് സ്കീം യൂണിറ്റ് നടത്തുന്ന ബലൂൺ ചലഞ്ചിലാണ് റൈഹാന്റെ കരവിരുത് അനുഗ്രഹമായത്.

ബലൂണിൽ വിവിധ കലാരൂപങ്ങൾ തയ്യാറാക്കി ഇരുപത് രൂപ മുതൽ വിലയ്ക്ക് വിൽക്കുകയായിരുന്നു. അൻവർ സാദത്ത് എം.എൽ.എയ്ക്ക് ആദ്യ ബലൂൺ നൽകി ഉദ്ഘാടനം ചെയ്തു. മേഖലാ അസി. ഡയറക്ടർ പി. നവീന, എൻ.എസ്.എസ് ജില്ല കോ-ഓർഡിനേറ്റർ സന്തോഷ്, കരിയർ ഗൈഡൻസ് ജില്ലാ കോ-ഓർഡിനേറ്റർ ബിജു കൊമ്പനാലിൽ, എക്സ്പോ ജനറൽ കൺവീനർ റ്റി.വി. മുരളീധരൻ, പി.കെ. രജനി, സുനിൽ കുമാർ, സമീർ സിദ്ദീഖി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ഇരിങ്ങോൾ ഗവ. വി. എച്ച്. എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ റൈഹാൻ സമീറിന് എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബാല പ്രതിഭാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അബാക്കസ് പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക് നേടിയിട്ടുണ്ട്. ബലൂണുകൾ വെറുതെ ഊതി വീർപ്പിച്ച് പൊട്ടിച്ചു കളയാനുള്ളതല്ലെന്നും ബലൂൺ ആർട്ടിലൂടെ വർണ വിസ്മയമൊരുക്കി ആർക്കും വരുമാനം നേടാമെന്നും റൈഹാൻ സമീർ പറഞ്ഞു.