മൂവാറ്റുപുഴ: മേള ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ ഈ പ്രവർത്തനവർഷത്തെ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 7 ന് മേള ഓഡിറ്റോറിയത്തിൽ നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് സുപ്രസിദ്ധ സംഗീതജ്ഞൻ പ്രകാശ് ഉള്ള്യേരിയുടെ ഹാർമോണിയം സോളോ അരങ്ങേറും. സിനിമാ - ക്ലാസിക്കൽ - ഹിന്ദുസ്ഥാനി - ഫ്യൂഷൻ സംഗീതശാഖകളിൽ ഒരുപോലെ മികവുള്ള ഇന്ത്യയിലെ മികച്ച ഹാർമോണിയം വാദകരിൽ ഒരാളാണ് പ്രകാശ്. കേരള സംഗീത നാടക അക്കാഡമിയുടേതടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.