കോതമംഗലം: കീരമ്പാറ പഞ്ചായത്തിൽ വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനായുള്ള ഹാങ്ങിംഗ് ഫെൻസിംഗിന്റെ നിർമ്മാണോദ്ഘാടനം വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. 93.70 ലക്ഷം രൂപ ചെലവഴിച്ച് 8.5 കിലോമീറ്റർ ദൂരത്തിൽ എലിഫന്റ് പ്രൂഫ് ഹാങ്ങിംഗ് ഫെൻസിംഗാണ് സ്ഥാപിക്കുന്നത്. ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷനായി. ആർ.എസ്. അരുൺ, പി.എം. ബഷീർ, മാമച്ചൻ ജോസഫ്, സിബി മാത്യു, ബിൻസി മാർട്ടിൻ, എസ്. മണി, പി.യു. സാജു, ടാനി തോമസ്, പ്രിയ മോൾ തോമസ്, ഉഷ ശിവൻ, വി.സി. ചാക്കോ, ആന്റണി, ടി.ടി. ബേസിൽ, പി. അബ്ദുൾ അസീസ്, പി.ടി. ബെന്നി, മനോജ് ഗോപി, എൻ.സി. ചെറിയാൻ, എ.ടി. പൗലോസ്, സാജൻ അമ്പാട്ട്, ബേബി പൗലോസ് എന്നിവർ സംസാരിച്ചു. കോതമംഗലം ഡിവിഷന് കീഴിൽ നടപ്പിലാക്കിയ ഇടവെട്ടി നഗരവനം പദ്ധതി പൂർത്തീകരണത്തിന്റെയും കോതമംഗലം റേഞ്ചിലെ സൗരോർജ തൂക്കുവേലി, തൊടുപുഴ സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസ് കെട്ടിടം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളുടേയും ഉദ്ഘാടനവും നടന്നു.