
കൊച്ചി: സഹകരണ അർബൻ ബാങ്കുകളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ പ്രൊഫഷണൽ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചീഫ് എക്സിക്യുട്ടീവ്സ് ഫോറം കേരളത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ച അർബൻ സഹകരണ ബാങ്കുകൾക്ക് അവാർഡ് പ്രഖ്യാപിച്ചു. മൂന്നു വിഭാഗങ്ങളിലായി ആറ് ബാങ്കുകൾക്കാണ് അവാർഡ്.
100 കോടി രൂപയിൽ താഴെ നിക്ഷേപമുള്ള ബാങ്കുകൾ ഉൾപ്പെട്ട ഒന്നാം വിഭാഗത്തിൽ ബാലുശ്ശേരി സഹകരണ അർബൻ ബാങ്കിനെ മികച്ച ബാങ്കായി തെരഞ്ഞെടുത്തു. ചങ്ങനാശ്ശേരി സഹകരണ അർബൻ ബാങ്കിനാണ് രണ്ടാം സ്ഥാനം.
100 കോടിയ്ക്കും 300 കോടി രൂപയ്ക്കും ഇടയിൽ നിക്ഷേപമുള്ള ബാങ്കുകൾ ഉൾപ്പെട്ട രണ്ടാം വിഭാഗത്തിൽ നീലേശ്വരം സഹകരണ അർബൻ ബാങ്കാണ് മികച്ച ബാങ്ക്. കണ്ണൂർ സഹകരണ അർബൻ ബാങ്ക് രണ്ടാമതെത്തി.
300 കോടി രൂപയിലധികം നിക്ഷേപമുള്ള ബാങ്കുകൾ ഉൾപ്പെട്ട മൂന്നാം വിഭാഗത്തിൽ കൊല്ലം സഹകരണ അർബൻ ബാങ്ക് ഒന്നാമതെത്തി. തിരൂർ അർബൻ സഹകരണ ബാങ്കാണ് രണ്ടാമത്തെ മികച്ച ബാങ്ക്. കൊച്ചിയിൽ നടന്ന ചടങ്ങിൽ റിസർവ് ബാങ്ക് റീജിയണൽ ഡയറക്ടർ തോമസ് മാത്യു അവാർഡുകൾ സമ്മാനിച്ചു.