വൈപ്പിൻ: വഖഫ് ഭൂമി വിഷയത്തിൽ മുനമ്പം തീരദേശ ജനത നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം പതിനാലാം ദിനത്തിലേക്ക്. ഇന്നലെ നിരാഹാരം ഇരുന്നത് പ്രദേശ വാസികളായിരുന്നു. സമരത്തിന് ഐക്യദാർഢ്യവുമായി ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, റവ. ഫാ. ജോസ് മാളിയേക്കൽ, കത്തീഡ്രൽ വികാരി ഫാ. ഡോ. ലാസർ, കോട്ടപ്പുറം രൂപതാ ചാൻസലർ റവ. ഫാ. ഷാബു കുന്നത്തൂർ തുടങ്ങിയവർ സമരപന്തലിലെത്തി. വൈകീട്ട് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫിന്റെ നേതൃത്വത്തിൽ കോൺവെന്റ് പാലത്തിന്റെ സമീപത്ത് നിന്ന് സമരപന്തലിലേക്ക് പ്രതിഷേധ റാലി നടത്തി.